2016 ഫെബ്രുവരി 29, തിങ്കളാഴ്‌ച

ത്രിപ്പരപ്പിലേക്ക്


പതിവ് പോലെ ശനിയാഴ്ച്ച ദിവസത്തെ ഉച്ച ഉറക്കത്തിലായിരുന്ന ഞാൻ അരുനേട്ടന്റെ വിളി കേട്ടാണ് ഉണർന്നത്. ചേട്ടൻ മുറിയിൽ വന്നിരുന്നു മേശ പുറത്തുള്ള പുസ്തകങ്ങൾ മറിച്ചു നോക്കുകയായിരുന്നു...
ഉച്ച നിദ്രയുടെ കഠിന്യത്തിൽ നിന്നും പുറത്തു വരാൻ കുറച്ചു സമയം എടുത്തത് കൊണ്ടാകാം ചേട്ടൻ ആദ്യം പറഞ്ഞതൊന്നും ഞാൻ കേട്ടില്ല."നീ ഇപ്പോ ഫ്രീയാണോ??
ഞാൻ അതെയെന്ന് തലയാട്ടി."എന്നാൽ നമുക്ക് ഇപ്പോ ത്രിപ്പരപ്പു പോയാലോ? നാളെ ഞായറാഴ്ച്ച അല്ലെ, എനിക്ക് ലീവാണ്...
ഇന്ന് രണ്ടാം ശനിയാണെന്ന കാര്യം ഞാൻ അപ്പോഴാണ് ഓർത്തത്.അരുണേട്ടൻ ലീവായിരുന്നു.വീടിനടുത്തുള്ള സുഹൃത്തുക്കൾക്ക് പലർക്കും ജോലിയായി.അതുകൊണ്ടു തന്നെ ശനിയാഴ്ച്ച ദിവസങ്ങളിൽ പലപ്പോഴും ഞാൻ തനിച്ചാണ്. വീട്ടിൽ കിടന്നുറങ്ങുന്നതിനെക്കാൾ നല്ലത് പുറത്തു പോയി കുറച്ചു ശുദ്ധവായു ശ്വാസിക്കുന്നതാണെന്ന് തോന്നിയത് കൊണ്ടാകാം ഞാൻ ആ യാത്രയ്ക്ക് സമ്മതിച്ചു.
വേഗം കുളിചോരുങ്ങാൻ പറഞ്ഞിട്ടു അരുണേട്ടൻ പോയി. ഞാൻ വേഗം റെഡി ആയി. ഏതാണ്ട് 4മണിയോടു കൂടി  ഞങ്ങൾ ബൈക്കിൽ യാത്ര തിരിച്ചു.
കേരളത്തിന്റെ തെക്കേ അറ്റത്തുള്ള കീഴാറൂരാണ് എന്റെ  ജന്മദേശം.അവിടുന്നു 23 km ഉണ്ട് വെള്ളറടയിലേക്ക്...കേരളത്തിന്റെ അതിർത്തി പട്ടണമായ വെള്ളറടയിൽ നിന്നും തൃപരപ്പിലെയ്ക്ക് കഷ്ടിച്ച് 10km ദൂരമേ ഉണ്ടാകു.. ചിറ്റാർ,പേച്ചിപ്പാറ അണക്കെട്ടുകളും ഇവിടെ നിന്നും അധികം ദൂരത്തല്ല.ഇലക്ഷൻ അടുത്തത് കൊണ്ടായിരിക്കാം പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന കീഴാറൂർ വെള്ളറട റോഡ് പണി ചെയ്ത് വൃത്തിയാക്കി വളരെ ഭംഗിയായി ടാർ ചെയ്തിരുന്നു.അതുകൊണ്ട് തന്നെ ഞങ്ങളുടെ യാത്രയ്ക്ക് യാതൊരു വിധ അലോസരവും ഉണ്ടായില്ല.വളരെ സുഗമമായ യാത്ര.ചുറ്റുo റബ്ബർ കാടുകൾ.പച്ചയും മഞ്ഞയും ഇടകലർന്ന ഇലകൾക്കിടയിലൂടെ സൂര്യന്റെ പൊൻ വെളിച്ചം അരിച്ചിറങ്ങുന്നുണ്ടായിരുന്നു. കേരളവും തമിഴ്നാടും തമ്മിൽ വേർതിരിക്കുന്ന ഒരു പാലത്തിൽ ഞങ്ങൾ വണ്ടി നിർത്തി ഫോട്ടോ എടുക്കാൻ ഇറങ്ങി.പാലത്തിനരികെയുള്ള വീട്ടിൽ മുന്നിലിരുന്നു കുട്ടികൾ ഗോലി കളിക്കുന്നുണ്ടായിരുന്നു, പുഴക്കരയിൽ കുളിക്കാനും തുണി അലക്കാനുമായി ധാരാളം സ്ത്രീകൾ,ഒരു കുട്ട വഞ്ചിയിൽ ഇരുന്നു ചൂണ്ട ഇടുന്ന ഒരു യുവാവ്... അവിടുത്തെ ഗ്രാമീണ ജീവിതവും ഞങ്ങടെ നാട്ടിൽ നിന്നും അധിക വ്യത്യസ്തമല്ലയെന്നു തോന്നി. മേഘം മാറി വെയിൽനാമ്പുകളുടെ പ്രസരണം ഭൂമിയിലേക്ക് വീണിരുന്നു.കുറച്ചു ഫോട്ടോസ് എടുത്തതിന് ശേഷം ഞങ്ങൾ യാത്ര തുടർന്നു.

ഏകദേശം 4 അരയോടു കൂടി തൃപ്പരപ്പു എത്തി.പാർക്കിംഗ് ഏരിയയിൽ കണ്ട മൂന്ന് ട്രാവെൽസും കേരള റീജിസ്‌ട്രേഷൻ ആയിരുന്നു.വണ്ടി പാർക്ക് ചെയ്ത് ഞങ്ങൾ വെള്ളച്ചാട്ടത്തിലേക്കുള്ള പാതയിലേക്ക് നടന്നു.ചുറ്റും വഴിവാണിഭക്കാർ, വിനോദസഞ്ചാരികൾ , വിദ്യാർത്ഥികൾ......ഞങ്ങൾ പാസ് എടുത്തു അകത്തു കയറി.നേരം ഏറെ വൈകിയത് കൊണ്ടായിരിക്കാം തിരക്ക് നന്നേ കുറവായിരുന്നു.ഇളം വെയിലിൽ വെള്ളച്ചാട്ടം വളരെ മനോഹരമായി കാണപ്പെട്ടു. ഭ്രാന്തമായി ഒഴുകുന്ന വെള്ളച്ചാട്ടത്തെ പ്രാപിക്കാൻ എന്നോണം ഒരു കൂട്ടം യുവാക്കൾ ആർധനഗ്നരായി അവിടേയ്ക്ക് നടന്നടുക്കുന്നുണ്ടായിരുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കടവുകൾ ഉണ്ട്.കുട്ടികൾക്കായ് ഒരു സ്വിമ്മിങ് പൂളും നിർ്മിച്ചിട്ടുണ്ട്.ചിറ്റാർ,പേച്ചിപ്പാറ അണക്കെട്ടുകളും ഇവിടെ നിന്നും അധികം ദൂരത്തല്ല.ഇലക്ഷൻ അടുത്തത് കൊണ്ടായിരിക്കാം പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന കീഴാറൂർ വെള്ളറട റോഡ് പണി ചെയ്ത് വൃത്തിയാക്കി വളരെ ഭംഗിയായി ടാർ ചെയ്തിരുന്നു.അതുകൊണ്ട് തന്നെ ഞങ്ങളുടെ യാത്രയ്ക്ക് യാതൊരു വിധ അലോസരവും ഉണ്ടായില്ല.വളരെ സുഗമമായ യാത്ര.ചുറ്റുo റബ്ബർ കാടുകൾ.പച്ചയും മഞ്ഞയും ഇടകലർന്ന ഇലകൾക്കിടയിലൂടെ സൂര്യന്റെ പൊൻ വെളിച്ചം അരിച്ചിറങ്ങുന്നുണ്ടായിരുന്നു.കേരളവും തമിഴ്നാടും തമ്മിൽ വേർതിരിക്കുന്ന ഒരു പാലത്തിൽ ഞങ്ങൾ വണ്ടി നിർത്തി ഫോട്ടോ എടുക്കാൻ ഇറങ്ങി.പാലത്തിനരികെയുള്ള വീട്ടിൽ മുന്നിലിരുന്നു കുട്ടികൾ ഗോലി കളിക്കുന്നുണ്ടായിരുന്നു, പുഴക്കരയിൽ കുളിക്കാനും തുണി അലക്കാനുമായി ധാരാളം സ്ത്രീകൾ,ഒരു കുട്ട വഞ്ചിയിൽ ഇരുന്നു ചൂണ്ട ഇടുന്ന ഒരു യുവാവ്... അവിടുത്തെ ഗ്രാമീണ ജീവിതവും ഞങ്ങടെ നാട്ടിൽ നിന്നും അധിക വ്യത്യസ്തമല്ലയെന്നു തോന്നി. മേഘം മാറി വെയിൽനാമ്പുകളുടെ പ്രസരണം ഭൂമിയിലേക്ക് വീണിരുന്നു.കുറച്ചു ഫോട്ടോസ് എടുത്തതിന് ശേഷം ഞങ്ങൾ യാത്ര തുടർന്നു.
 

ഏകദേശം 6 മണിയോട് കൂടി  കൂടി തൃപ്പരപ്പു എത്തി.പാർക്കിംഗ് ഏരിയയിൽ കണ്ട മൂന്ന് ട്രാവെൽസും കേരള റീജിസ്‌ട്രേഷൻ ആയിരുന്നു.വണ്ടി പാർക്ക് ചെയ്ത് ഞങ്ങൾ വെള്ളച്ചാട്ടത്തിലേക്കുള്ള പാതയിലേക്ക് നടന്നു.ചുറ്റും വഴിവാണിഭക്കാർ, വിനോദസഞ്ചാരികൾ , വിദ്യാർത്ഥികൾ......ഞങ്ങൾ പാസ് എടുത്തു അകത്തു കയറി. നേരം ഏറെ വൈകിയത് കൊണ്ടായിരിക്കാം തിരക്ക് നന്നേ കുറവായിരുന്നു.ഇളം വെയിലിൽ വെള്ളച്ചാട്ടം വളരെ മനോഹരമായി കാണപ്പെട്ടു. ഭ്രാന്തമായി ഒഴുകുന്ന വെള്ളച്ചാട്ടത്തെ പ്രാപിക്കാൻ എന്നോണം ഒരു കൂട്ടം യുവാക്കൾ ആർധനഗ്നരായി അവിടേയ്ക്ക് നടന്നടുക്കുന്നുണ്ടായിരുന്നു. 
 കന്യാകുമാരി ജില്ലയിലുടെ ഒഴുകുന്ന കോതയാർ പാറകെട്ടുകൾക്കിടയിലൂടെ ഒഴുകി 50 അടി താഴ്ച്ചയിലേക്ക് പതിക്കുമ്പോഴാണ് 'തൃപ്പരപ്പു ഫാൾസ് ആയി രൂപന്തരപ്പെടുന്നത്.പ്രസിദ്ധമായ തൃപ്പരപ്പു മഹാദേവർ ക്ഷേത്രം  ഇവിടയാണ് സ്ഥിതി ചെയുന്നത്. ശിവലയ ഓട്ടത്തിലെ 12 ക്ഷേത്രങ്ങളിൽ മൂന്നാമത്തേതാണ് ഇത്. ഈ ക്ഷേത്രത്തിനു പിന്നിൽലൂടെയാണ് കോതയാർ ഒഴുകുന്നത്.അതിന്റെ കരയിലൂടെ ധാരാളം നാട്ടുവഴികൾ ഉണ്ട്. വൻപാറകെട്ടുകൾക്കിടയിലൂടെ നീർച്ചാലുകളായി പതഞ്ഞൊഴുകുന്ന കോതയാറിനെ കണ്ടു അതിലൂടെ നടക്കാം. ആറിനു നടുവിൽ ശ്രീ വിശാഖം തിരുന്നാൾ പണി കഴിപ്പിച്ചൊരു കൽമണ്ഡപം ഉണ്ട്.കുറെ നേരം ഞങ്ങൾ ആ കൽമണ്ഡപത്തിൽ ഇരുന്നു. 

 

 

 

 

 

 

 അവിടുന്നു കുറച്ചു മാറി ജലസേചനത്തിനായി നിർമ്മിച്ച ഒരു തടയണ ഉണ്ട്.വിനോദസഞ്ചാരികൾക്ക് അവിടെ ബോട്ടിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സാമീപത്തുള്ള നെൽപാടങ്ങളിലേക്ക് ഇവിടെ നിന്നുമാണ് ജലവിതരണം നടത്തുന്നത്.
സമയം അപ്പോഴേക്കും രാത്രിയോട് അടുത്തിരുന്നു.ഇളം കാറ്റേറ്റ് ആ കാലമണ്ഡപത്തിൽ കുറച്ചുനേരം കൂടി ഇരിക്കാൻ തോന്നിയെങ്കിലും വീട്ടിലേക്ക് എത്താനുള്ള വഴിയുടെ ദൈർഖ്യം ഞാങ്ങളെ കോതയാറിന്റെ തീരത്തു നിന്ന് മടക്കി വിളിച്ചു..